TRENDING:

അമ്മയെ കൊന്നു തിന്ന 28കാരന് തടവു ശിക്ഷ; കൊലപാതകത്തിന് 15 വർഷം; മൃതദേഹത്തെ അപമാനിച്ചതിന് അഞ്ചു മാസം

Last Updated:

അമ്മയുമായുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവ് കഴുത്തു ഞെരിച്ച് അവരെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം അറക്കവാളും കത്തികളും ഉപയോഗിച്ച് മ‍ൃതദേഹം കഷണങ്ങളാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമ്മയെ കൊലപ്പെടുത്തി ഭക്ഷണമാക്കിയ മകന് 15 വർഷം തടവുശിക്ഷ. സ്പാനിഷുകാരനായ ആൽബെർട്ടോ സഞ്ചെസ് ഗോമസ് എന്ന 28 കാരനാണ് മാഡ്രിഡ് പ്രൊവിഷണൽ കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പതിനഞ്ച് വർഷം തടവിന് പുറമെ മ‍ൃതദേഹത്തെ അപമാനിച്ച കുറ്റത്തിന് അഞ്ചുമാസം അധികശിക്ഷയും വിധിച്ചിട്ടുണ്ട്.
advertisement

2019 ലാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും മരിയ സോൽഡാഡ് ഗോമസ് എന്നാണ് ഇവരുടെ പേരെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

2019 ന്‍റെ തുടക്കത്തിൽ മാഡ്രിഡിലെ ഇവരുടെ അപ്പാർട്മെന്‍റിൽ വച്ചാണ് കൊലപാതകം നടന്നത്. അമ്മയെ കൊലപ്പെടുത്തി കഷണങ്ങളാക്കി നുറുക്കി ഫ്രീസറിൽ സൂക്ഷിച്ച മകൻ പതിനഞ്ച് ദിവസത്തോളം ഇതാണ് ഭക്ഷണമാക്കിയതെന്നാണ് കോടതി റിപ്പോർട്ടിൽ പറയുന്നത്.

Also Read-62 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തി; കുത്തേറ്റത് 20 തവണ

advertisement

സംഭവത്തിൽ അതേവര്‍ഷം ഫെബ്രുവരിയില്‍ തന്നെ ആൽബെർട്ടോ അറസ്റ്റിലായിരുന്നു. ഏപ്രിലിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വിധി പ്രഖ്യാപനം എത്തിയത്. തടവ് ശിക്ഷയ്ക്ക് പുറമെ അരക്കോടിയോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ പിഴത്തുക ആൽബെർട്ടോയുടെ സഹോദരന് നൽകണമെന്നാണ് ഉത്തരവ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

കൊലപാതകം ഇങ്ങനെ:

'ലാസ് വെന്‍റാസിലെ നരഭോജി' എന്നാണ് പ്രാദേശിക മാധ്യമങ്ങൾ ആൽബെർട്ടോയെ വിശേഷിപ്പിക്കുന്നത്. ഒരു പ്ലാസ്റ്റിക് ടിന്നിലടച്ച നിലയിലാണ് കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് പ്രതിയുടെ അറസ്റ്റിന്‍റെ സമയത്ത് സ്പെയിൻ നാഷണൽ പൊലീസ് ട്വീറ്റ് ചെയ്തത്. അമ്മയുമായുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവ് കഴുത്തു ഞെരിച്ച് അവരെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം അറക്കവാളും കത്തികളും ഉപയോഗിച്ച് മ‍ൃതദേഹം കഷണങ്ങളാക്കി. കുറച്ച് ഭാഗം വീട്ടിൽ സൂക്ഷിച്ച ശേഷം, ബാക്കിയുള്ള ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചുവെന്നും കോടതി രേഖകളിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ട് വർഷം മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ രണ്ട് സൗത്ത് ആഫ്രിക്കൻ സ്വദേശികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മയെ കൊന്നു തിന്ന 28കാരന് തടവു ശിക്ഷ; കൊലപാതകത്തിന് 15 വർഷം; മൃതദേഹത്തെ അപമാനിച്ചതിന് അഞ്ചു മാസം
Open in App
Home
Video
Impact Shorts
Web Stories