തുടർന്ന് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിറ്റിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിൽ നിന്നാണ് വർഷയെയും സഹോദരനെയും കുറിച്ച് സൂചനകൾ ലഭിച്ചത്. സിസിറ്റിവി ദൃശ്യങ്ങളിൽ നിന്ന് സാഹിലിന്‍റെ കുടുംബം തന്നെയാണ് വർഷയെയും സഹോദരനെയും തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് ശാസ്ത്രി പാർക്കിലുള്ള വർഷയുടെ താമസസ്ഥലത്തെത്തി. ഇത് പൂട്ടിയ നിലയിലായുരുന്നു. പിന്നീട് സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ യുപിയിലെ ഹർദോയിയിൽ നിന്ന് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
advertisement
ചോദ്യം ചെയ്യലിലാണ് വർഷയും സാഹിലും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി സാഹില്‍ വർഷയുടെ വീട്ടിലെത്തിയിരുന്നു. യുവതിയുടെ സഹോദരനും സുഹൃത്തും ഈ സമയം അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേർന്ന് മദ്യപിക്കാൻ തുടങ്ങി. മദ്യലഹരിയിൽ സാഹിൽ, വർഷയോട് അടുത്ത് ഇടപഴകാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാവുകയായിരുന്നു. സാഹിലിന്‍റെ പെരുമാറ്റം ഇഷ്ടപ്പെടാതെ ആകാശ് പ്രതികരിച്ചതോടെ വാക്ക് തർക്കം ഉണ്ടായി. വാഗ്വാദം രൂക്ഷമായതോടെ ആകാശ് ബെൽറ്റ് ഉപയോഗിച്ച് സാഹിലിന്‍റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് വ്യക്തമാക്കി.