രാത്രി വൈകിയാണ് ഗണേശോത്സവ പരിപാടികള്‍ അവസാനിച്ചത്. ഇതിനു ശേഷം സോഹന്‍ റാം മുകേഷിനെ ജനക്കൂട്ടത്തിനടുത്തുനിന്ന് മാറ്റി ഗ്രാമത്തിലെ റോഡിനടുത്തുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ഇരുമ്പുവടി ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം സ്വന്തം ഖനിയിലേക്ക് കൊണ്ടുപോയി. അവിടെ ജെസിബി ഉപയോഗിച്ച് പത്ത് അടി താഴ്ചയുള്ള ഒരു കുഴിയെടുത്ത് മൃതദേഹം അതില്‍ മറവ് ചെയ്തു. മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിയാതിരിക്കാന്‍ മണലും ചെറിയ കല്ലുകളും ഉപയോഗിച്ച് മൂടുകയും ചെയ്തു.
advertisement
മുകേഷ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 29ന് കുടുംബം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സോഹന്‍ റാമിനെ സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുകേഷിന് ഭാര്യയോടുള്ള ബന്ധത്തില്‍ തനിക്ക് ''വേദനിച്ചതായി'' ഇയാള്‍ പോലീസിനോട് പറഞ്ഞു. മുകേഷിനെ കൊലപ്പെടുത്തിയതായും പോലീസിനോട് സമ്മതിച്ചു.
ബുധനാഴ്ച സോഹന്‍ റാമിനെ പോലീസ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി.
കൊലപാതക കുറ്റം ചുമത്തി സോഹന്‍ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.