വിശാൽ എൽസെന്ദ് എന്നയാളാണ് അമ്മയെ കുത്തിക്കൊന്നത്. ജോലി ഒന്നുമില്ലാത്ത ഇയാൾ അമ്മയോട് തുടർച്ചയായി പണം ആവശ്യപ്പെടുമായിരുന്നു. തന്റെ ചെലവിന് ആവശ്യമായ തുക 45കാരിയായ ഉർമിള എൽസെന്ദിൽ നിന്നായിരുന്നു ഇയാൾ നിരന്തരം വാങ്ങിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇയാൾ പണം ചോദിച്ചെങ്കിലും കൊടുക്കാൻ അമ്മ തയ്യാറായില്ല.
സ്വകാര്യ ബസുടമയുടെ ആത്മഹത്യയ്ക്ക് കാരണം സർക്കാരെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ
തിങ്കളാഴ്ച ടൗണിലെ റെതി ബന്ദറിൽ തിങ്കളാഴ്ചയാണ് സംഭവം. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് വിശാൽ അമ്മയെ ആക്രമിച്ചത്. ചോദിച്ച പണം അമ്മ നൽകാത്തതിനെ തുടർന്ന് വിശാൽ പ്രകോപിതനാകുകയായിരുന്നെന്ന് മുമ്പ്ര പൊലീസ് അറിയിച്ചു.
advertisement
ഓണക്കിറ്റ്: ക്രീം ബിസ്കറ്റ് കിറ്റിൽ നിന്ന് ഒഴിവാക്കി; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭക്ഷ്യവകുപ്പ്
മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു മകൻ പരാതി നൽകിയതിനെ തുടർന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 അനുസരിച്ച് വിശാലിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.