തൊടുപുഴ റൂട്ടിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്ഇരുവരും കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജോസ്, ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു. കഴിഞ്ഞദിവസമാണ് ജോസ് മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. കുടുബപ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് സംശയം.
Also Read-ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ച് ഭാര്യ; യുവതി ഒളിവിൽ
കുത്തേറ്റ ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടി. ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
advertisement
Location :
Kottayam,Kerala
First Published :
June 24, 2023 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു