TRENDING:

ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചയാൾ ആശുപത്രിയിൽ

Last Updated:

ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ സ്‌ത്രീ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ചങ്ങനാശ്ശേരിയിൽ ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ചങ്ങനാശ്ശേരി പറാല്‍ പ്രിയനിവാസില്‍ വേണുഗോപാലിന്റെ ഭാര്യ പ്രസന്ന വേണുഗോപാലിന് (62) നേരേയാണ് ആക്രമണമുണ്ടായത്. അപകടത്തിൽ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ പ്രസന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വേണുഗോപാലിന്റെ അനുജന്‍ രാജുവാണ് ഇവരെ ആക്രമിച്ചത്. സംഭവശേഷം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാജു കൈയില്‍ കരുതിയിരുന്ന ദ്രാവകം പ്രസന്നയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വേണുഗോപാലിനും സാരമായി പൊള്ളലേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പ്രസന്നയെ ആശുപത്രിയിലെത്തിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിഷം ഉള്ളില്‍ച്ചെന്ന രാജു അപകടനില തരണം ചെയ്താല്‍മാത്രമേ ചോദ്യംചെയ്യാന്‍ സാധിക്കൂ.രാജുവിന് വേണുഗോപാലിന്റെ കുടുംബവുമായി ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ കുടുംബ തർക്കവും നിലനിന്നിരുന്നു. കോട്ടയത്ത് താമസിക്കുന്ന രാജു ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചേട്ടന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം വിഷം കഴിച്ചയാൾ ആശുപത്രിയിൽ
Open in App
Home
Video
Impact Shorts
Web Stories