90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാറുഖ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തിനു മുൻപ് പെൺകുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
read also : ഭാര്യ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ പ്രതി നിരന്തരം ശ്രമിച്ചിരുന്നെന്നു പൊലീസിന് പറഞ്ഞു. പത്തു ദിവസം മുൻപ് ഇയാള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചിരുന്നു.
see also : ഭാര്യയുമായി അടുപ്പമെന്ന് സംശയം; യുവാവിനെ കൊന്നത് വീൽസ്പാനർ കൊണ്ട് തലയ്ക്കടിച്ച്
ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്നു പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോയി. ഇതിനു പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.