ഡോക്ടർമാർ മാത്രമല്ല, സുപ്രീം കോടതി അഭിഭാഷകയും സർക്കാർ ഉദ്യോഗസ്ഥയുമെല്ലാം ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. 5 അടി - 2 ഇഞ്ച് ഉയരമുള്ള, പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ എങ്ങനെയാണ് ഇത്രയധികം സ്ത്രീകളെ കബളിപ്പിച്ചത് എന്നതാണ് ദുരൂഹതയുണർത്തുന്നത്.
18 ഭാര്യമാരിൽ 16 പേരും ഒഡീഷയ്ക്ക് പുറത്തു നിന്നുള്ളവരാണെന്നും പലരും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുള്ളവരാണെന്നും ഭൂവനേശ്വർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും എന്നാൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റ്, ഡോക്ടർമാർ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ അസി.കമൻഡാന്റ്, ഇൻഷുറൻസ് കമ്പനിയിലെ ജനറൽ മാനേജർ, സുപ്രിംകോടതി അഭിഭാഷക തുടങ്ങിയവരും കബളിപ്പിക്കപ്പെട്ടു.
advertisement
ഡൽഹിയിലുള്ള വനിത ഡോക്ടറുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേഷ് അറസ്റ്റിലാകുന്നതും 1982 മുതൽ ഇയാൾ നടത്തിയ വിവാഹത്തട്ടിപ്പുകൾ പുറത്തുവരുന്നതും. അസമിലെ ഡോക്ടറെ കബളിപ്പിച്ച് 23 ലക്ഷം രൂപയാണു തട്ടിയെടുത്തത്. ഇയാൾ വിവാഹംകഴിച്ചവരുടെ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
വിവാഹം കഴിഞ്ഞ് പത്താം നാൾ നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് അടുത്ത് എകരൂൽ മാനിപുരം കാവില്‍ സ്വദേശിനി മുണ്ടേം പുറത്ത് പരേതനായ സുനില്‍ കുമാറിന്‍റെയും ജിഷിയുടെയും മകള്‍ തേജ ലക്ഷ്മിയെ (18)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തേജ ലക്ഷ്മിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേജ ലക്ഷ്മിയുടെ ഭര്‍ത്താവ് ഇയ്യാട് സ്വദേശി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്‍റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാവിലെ തേജ ലക്ഷ്മിയ്ക്ക് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിനു പറയുമ്പോഴാണ് സംഭവം വീട്ടുകാര് അറിയുന്നത്. വീട്ടുകാര്‍ മുറിയിലെത്തിയപ്പോള്‍ തേജ ലക്ഷ്മി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു.
ഫെബ്രവരി ഒമ്ബതിന് കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് തേജ ലക്ഷ്മിയും ജിനു കൃഷ്ണനും വിവാഹിതരായത്. തേജ ലക്ഷ്മി ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്സ് വിദ്യാർഥിനിയായിരുന്നു. ബാലുശ്ശേരി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. തേജ ലക്ഷ്മിയുടെ ഭർത്താവിന്‍റെയും വീട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
