TRENDING:

കൊല്ലത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാര്യ വണ്ടിയുമായി എത്തി; MDMA കേസ് പ്രതിയായ ഭര്‍ത്താവ് ചാടിക്കയറി സിനിമാ സ്റ്റൈലിൽ രക്ഷപെട്ടു

Last Updated:

ചൊവ്വാഴ്ച മുഴുവൻ പൊലീസ് നഗരത്തിൽ പരിശോധന നടത്തിയിട്ടും അജു മൺസൂറിനെയും ഭാര്യ ബിൻഷയെയും കണ്ടെത്താൻ സാധിച്ചിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: മയക്കുമരുന്ന് കേസിലെ പ്രതി സിനിമാ സ്റ്റൈലിൽ പോലീസ് സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറുമായി കാത്തുനിന്ന ഭാര്യയ്‌ക്കൊപ്പം രക്ഷപ്പെട്ടു. കൊല്ലത്താണ് സംഭവം.
News18
News18
advertisement

എംഡിഎംഎ കേസില്‍ പ്രതിയായ കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി അജു മൻസൂറാണ് സ്റ്റേഷനില്‍ നിന്നും പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. ഇയാളുടെ ഭാര്യ ബിന്‍ഷയാണ് കടത്തിക്കൊണ്ടു പോയത്.

എംഡിഎംഎ കേസില്‍ അജു മൻസൂറിന്റെ ഭാര്യയും നേരത്തെയും പിടിയിലായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം കിളിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഓടുകയും സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയുടെ വണ്ടിയിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു.

advertisement

ഇരുവരും ചേര്‍ന്ന് കൊല്ലം നഗരത്തില്‍ ഏറെ നാളുകളായി എംഡിഎംഎ വില്‍പ്പന നടത്തി വരികയായിരുന്നു എന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി മുഴുവൻ പൊലീസ് നഗരത്തിൽ പരിശോധന നടത്തിയിട്ടും അജു മൺസൂറിനെയും ഭാര്യ ബിൻഷയെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

സംഭവത്തിൽ കിളികൊല്ലൂർ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതികൾ രക്ഷപ്പെടുന്ന സമയത്ത് ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തൽ. ‌‌‌

അതേസമയം പ്രതിയുടെ ഭാര്യക്കെതിരെയും ചില എൻഡിഎ കേസുകൾ ഉണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. ഇരുവരും ചേർന്ന് കൊല്ലം നഗരത്തിൽ ഏറെ നാളുകളായി എംഡിഎംഐ വിൽപ്പന നടത്തിയിരുന്നതാണ് സൂചന.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ ഭാര്യ വണ്ടിയുമായി എത്തി; MDMA കേസ് പ്രതിയായ ഭര്‍ത്താവ് ചാടിക്കയറി സിനിമാ സ്റ്റൈലിൽ രക്ഷപെട്ടു
Open in App
Home
Video
Impact Shorts
Web Stories