TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
advertisement
കാര്യാട്ടുകര സ്വദേശിയായ പ്രവാസിയുടെ ഭാര്യയ്ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകളുമായി അതുൽ സ്നേഹത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു . അതുൽ ലഹരിമരുന്ന് ഉപയോഗിക്കുന്നത് അറിഞ്ഞ് കുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട് .പെൺകുട്ടിയ്ക്ക് നേരെയും നേരത്തെ സമാനരീതിയില്‍ ആക്രമണ ശ്രമം ഇയാൾ നടത്തിയിരുന്നു.
അതുലും സഹോദരനും ചേർന്ന് ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ അമ്മയെ എൽത്തുരുത്ത് റോഡിൽ വെച്ച് പരസ്യമായി മർദ്ദിച്ചത്.സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയെ ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം മുഖത്തും കഴുത്തിലും ഇടിച്ച് പരിക്കേൽപിച്ചു. പരുക്കേറ്റ സ്ത്രീ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സസയിലാണ്.
