Also Read-ജോലി നഷ്ടപ്പെട്ട യുവാവ് ബന്ധുക്കളായ ദമ്പതികളെ ആക്രമിച്ചു: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടേലിനെയും കുടുംബത്തെയും വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അയൽവാസികൾ കാണുന്നത്. ഇവരാണ് പൊലീസിനെ അറിയിച്ചത്. കടം വാങ്ങിയ 21 ലക്ഷം ഇതുവരെ നൽകാത്തതിനാലാണ് കുടുംബത്തെ കൊല്ലുന്നതെന്ന് അക്രമി വീട്ടിലെ മതിലിൽ കുറിച്ചിരുന്നു. കുടുംബത്തിന് പണം നൽകിയെന്ന് കരുതപ്പെടുന്ന അക്രമിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
Location :
First Published :
Jun 21, 2019 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല: ഗുജറാത്തിൽ നാലംഗ കുടുംബത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി
