ജോലി നഷ്ടപ്പെട്ട യുവാവ് ബന്ധുക്കളായ ദമ്പതികളെ ആക്രമിച്ചു: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

Last Updated:

ആറുമാസക്കാരിയായ മകളും ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു

ന്യൂഡൽഹി: ജോലി നഷ്ടപ്പെടാൻ കാരണമായവരെന്ന് സംശയിച്ച് ബന്ധുക്കളായ ദമ്പതികൾക്ക് നേരെ യുവാവിന്റെ ആക്രമണം. ഇയാളുടെ അടിയേറ്റ് 23 കാരിയായ ഭാര്യ മരിച്ചു.ഡൽഹി സ്വദേശി സീതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മംഗലിനെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നിസാമുദ്ദീന്‍ മേഖലയിലാണ് സംഭവം. അക്രമിയായ രതി റാമിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
എന്നാൽ മംഗലിന്റെ വീടിന് പുറത്തേക്ക് കിടന്ന ഒരു വയറിൽ നിന്ന് ഷോക്കേറ്റതിന്‍റെ ദേഷ്യത്തിലാണ് താൻ അവരെ ആക്രമിച്ചതെന്നാണ് രതി റാം പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മംഗലിന്റെ ബന്ധുവാണ് പ്രതിയായ റാം. പിഡബ്ലുഡി വിഭാഗത്തിലെ തൊഴിലാളികളായിരുന്നു മൂവരും. നിരന്തര പ്രശ്നക്കാരനായിരുന്ന റാമിനെ രണ്ട് ദിവസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മദ്യപാനിയായ ഇയാൾ സഹപ്രവർത്തകരുമായും എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനാലാണ് പിരിച്ചുവിട്ടതെന്നാണ് ചികിത്സയിൽ കഴിയുന്ന മംഗൽ പൊലീസിനെ അറിയിച്ചത്.
advertisement
പക്ഷെ മംഗലും സീതയും കാരണമാണ് തനിക്ക് ജോലി നഷ്ടമായതെന്നാണ് രതി റാം സംശയിച്ചിരുന്നത്. ഇവർ തനിക്കെതിരെ പരാതി നല്‍കിയതയാണ് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയതെന്നാണ് ഇയാൾ കരുതിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്നു ദമ്പതികളെ വലിയ ദണ്ഡുപയോഗിച്ച് ഇയാൾ ആക്രമിക്കുകയായിരുന്നു. ആറുമാസക്കാരിയായ മകളും ദമ്പതികൾക്കൊപ്പമുണ്ടായിരുന്നു. മംഗലിന്റെ മർദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് സീതയ്ക്കും മർദനമേൽക്കുന്നത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സീത മരണത്തിന് കീഴടങ്ങി.
advertisement
സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച രതി റാമിനെ നിസാമുദ്ദീന്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അക്രമം നടത്തിയതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലി നഷ്ടപ്പെട്ട യുവാവ് ബന്ധുക്കളായ ദമ്പതികളെ ആക്രമിച്ചു: ഭാര്യ മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement