ചാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഇക്കാര്യം വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാംപ്രതി ഹരിപ്രസാദിന് മോന്‍സൺ അയച്ച ഫോണ്‍ സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു. ചാനല്‍ വാങ്ങുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ബിനാമിയായ ജോഷി വഴി ചാനല്‍ അധികൃതര്‍ക്ക് കൈമാറിയെന്നും സ്ഥിരീകരിച്ചു.
ചാനലിന് തിരുവനന്തപുരത്ത് സ്വന്തമായി ഓഫീസുള്ളതും ചാനലിന്റെ പേരും അനുകൂലഘടകമായി കണ്ടാണ് മോന്‍സൺ ചാനല്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോവിഡ് കാലമായതോടെ പദ്ധതി മുന്നോട്ട് പോയില്ലന്നും മോന്‍സൺ മൊഴി നല്‍കി.
advertisement
ചെയര്‍മാനാക്കിയാല്‍ 10 കോടി രൂപ നല്‍കാമെന്ന് മോന്‍സൺ വാഗ്ദാനം ചെയ്തതായാണ് വിവരം. ആദ്യഘട്ടമെന്ന നിലയില്‍ പത്ത് ലക്ഷം രൂപ കൈമാറി. എന്നാല്‍ രേഖകള്‍ പ്രകാരം ചെയര്‍മാനായിട്ടില്ലെന്നും മോന്‍സൺ സമ്മതിച്ചു. പത്ത് ലക്ഷം രൂപ സ്ഥാപക എം.ഡി. ഹരിപ്രസാദിന് കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഇടപാടുകളുണ്ടോയെന്നറിയാന്‍ ടിവി സംസ്‌കാരയുടെ പഴയ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹരിപ്രസാദിനെയും പ്രതിചേര്‍ത്താണ് അന്വേഷണം.
ഉടമകള്‍ അറിയാതെ ചാനല്‍ ഷെയറുകളിൽ നിന്നായി ഒന്നരക്കോടി രൂപ തട്ടിയെന്നാണ് കേസ്. സിഗ്നേച്ചര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി ബാബു മാധവാണ് പരാതിക്കാരന്‍. കേസില്‍ രണ്ടാം പ്രതിയായ മോന്‍സനെ ചാനല്‍ ഓഫീസിലെത്തിച്ച് തെളിവെടുത്തു.
മോൻസൺ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാനൽ വിഷയമൊഴികെയുള്ള മറ്റു കേസുകൾ ഇനിപ്പറയുന്നവയാണ്:
1) പുരാവസ്തു തട്ടിപ്പുകേസ്: വ്യാജ പുരാവസ്തുക്കൾ കാണിച്ച് ആറു പേരിൽ നിന്നും 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോൻസൺ മാവുങ്കലിനെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസ്. തന്റെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ ഉണ്ടെന്നും മ്യൂസിയം ഉണ്ടാക്കി പാർട്ണർമാർ ആക്കാമെന്നുമാണ് പറഞ്ഞിരുന്നത്. ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളും വ്യാജരേഖ തയ്യാറാക്കിയതുമാണ് പ്രധാനമായും അന്വേഷിക്കുന്നത്.
2) ശില്പി സന്തോഷ് നൽകിയ പരാതിയിലെ കേസ്: തിരുവനന്തപുരം സ്വദേശിയായ ശില്പി സുരേഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശിൽപങ്ങളും വിഗ്രഹങ്ങളും നൽകിയ വകയിൽ എഴുപതു ലക്ഷം രൂപ നൽകാതെ കബളിപ്പിച്ചുവെയിരുന്നു കേസ്. സുരേഷ് നിർമ്മിച്ചു നൽകിയ വസ്തുക്കൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
3) ഭൂമി പാട്ടത്തിന് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്: കോട്ടയം മീനച്ചൽ സ്വദേശിയിൽ നിന്നാണ് ഭൂമി പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് മോൻസൺ ഒന്നെമുക്കാൽ കോടി രൂപ തട്ടിയെടുത്തത്. വയനാട്ടിൽ എസ്റ്റേറ്റ് ഭൂമിയിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് കൊടുക്കാമെന്ന് ആയിരുന്നു വാഗ്ദാനം.
4) മൂന്നുകോടി തട്ടിയെന്ന് സന്തോഷിന്റെ പരാതി കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അഞ്ചാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ശില്പങ്ങളും വിഗ്രഹങ്ങളും വാങ്ങിയ ശേഷം മൂന്നു കോടി രൂപ നൽകാതെ മോൻസൺ കബളിപ്പിച്ചു എന്നായിരുന്നു സന്തോഷിന്റെ പരാതി. ക്രൈംബ്രാഞ്ച് സംഘം സന്തോഷിൽ നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. മോൻസന്റെ വീട്ടിലുള്ള വസ്തുക്കളിൽ 70 ശതമാനത്തിലേറെയും താൻ നൽകിയതെന്നാണ് സന്തോഷ് മൊഴി നൽകിയിരുന്നത്.