കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി മരിച്ചത്. കഴിഞ്ഞ ആറുദിവസമായി പെൺകുട്ടി വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പ്രതി അനൂപ് റിമാന്‍ഡിലാണ്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ച അനൂപിനെതിരെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കൊലക്കുറ്റം ചുമത്തി കേസെടുക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കോട്ടയം തലയോലപ്പറമ്പ് സ്വദേശി അനൂപിനെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പെൺകുട്ടി പരിചയപ്പെടുന്നത്. അനൂപ് പെൺകുട്ടിയെ പലപ്പോഴും അതിക്രൂരമായി മർദ്ദിച്ചിരുന്നു. ഇക്കാര്യം പ്രതിയും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടുകൂടി അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തി മറ്റൊരാളുമായി പെണ്‍കുട്ടിക്കുള്ള സൗഹൃദത്തെ ചോദ്യം ചെയ്താണ് മർദ്ദിച്ചത്. ഇതേത്തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ പ്രതി തന്നെ കെട്ടിത്തൂക്കിയതാണോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലവും പുറത്തുവരണം.
advertisement
"അവൾ മറ്റു പുരുഷന്മാരുടെ കൂടെയെന്ന് ആരോപിച്ച് അയാൾ മകളെ മർദിക്കുമായിരുന്നു. അവർ തമ്മിൽ കേവലം ആറു മാസത്തെ പരിചയം മാത്രമേയുള്ളൂ. അവനെ പോലീസ് പിടിച്ചാൽ സന്തോഷം," എന്ന് യുവതിയുടെ വളർത്തമ്മ മൂന്നു ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോടായി പറഞ്ഞു. മകൾക്ക് തലയിൽ ഗുരുതര പരിക്കേറ്റിരുന്നതായും അവർ പറഞ്ഞു. അനൂപ് പലപ്പോഴായി മകളെ ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു. ഇയാളുടെ ആക്രമണം ഭയന്ന് വീടുമാറി പോയിരുന്നതായും അവർ വ്യക്തമാക്കി.
Summary: Foster mother of the rape victim of Chottanikkara says the accused tried multiple times to beat her up and that their relationship was just 6-months-old. Out of fear, they shifted to a new accommodation before he turned up once again to assault the woman