മലപ്പുറം വേങ്ങര സ്റ്റേഷനിലായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോഴിതാ, പ്രതി മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തയിരിക്കുകയാണ്. താൻ മറ്റൊരാളെ കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മുഹമ്മദലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദ്യത്തെ കൊലപാതകത്തിന് ശേഷം കോഴിക്കോട് ഹോട്ടലിൽ ജോലിചെയ്തു ജീവിച്ച സമയത്താണ് വീണ്ടും കൊലപാതകം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. അന്ന് മുഹമ്മദലിയുടെ പേര് ആന്റണിയെന്നായിരുന്നു.
കോഴിക്കോട് വച്ച് ഇയാളുടെ പഴ്സ് ഒരാൾ തട്ടിയെടുത്തു. അയാൾ വെള്ളയിൽ ബീച്ച് പരിസരത്തുള്ളതായി കുറച്ചു ദിവസങ്ങൾക്കുശേഷം സുഹൃത്ത് കഞ്ചാവ് ബാബു പറഞ്ഞെന്നും തുടർന്ന്, രണ്ടുപേരും ചേർന്ന് അങ്ങോട്ടു ചെന്ന് ഇക്കാര്യം ചോദിച്ചതോടെ തർക്കമായി. ബാബു അവനെ തല്ലിത്താഴെയിട്ട്, മണ്ണിലേക്കു മുഖം പൂഴ്ത്തിപ്പിടിച്ചു. ഞാൻ കാലിൽ പിടിത്തമിട്ടു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ടുവഴിക്കു പിരിഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാബുവിനെ പിന്നീട് കണ്ടിട്ടില്ലെന്നും മരിച്ചത് ആരെന്ന് അറിയില്ലെന്നുമാണ് മുഹമ്മദല് അലിയുടെ വെളിപ്പെടുത്തൽ.
advertisement
1989 സെപ്റ്റംബർ 25-ന് ഇത്തരത്തിലെ ഒരു മരണം നടന്നെന്നും അഞ്ജാത മൃതദേഹം കണ്ടു കിട്ടിയെന്നുമുള്ള വാർത്തകൾ വന്നിരുന്നു. മുദമ്മദലിയുടെ മൊഴിയുമായി ഈ കേസിന് ബന്ധമുണ്ട്. ആദ്യത്തെ കൊലപാതകവും 116/86 ആയി രജിസ്റ്റർ ചെയ്തിരുന്ന കേസാണ്. പക്ഷെ, പൊലീസിനെ കുഴപ്പിക്കുന്ന കാര്യം രണ്ടും അജ്ഞാത മൃതദേഹങ്ങളാണ്. കൂടാതെ, സംഭവങ്ങൾ നടന്നിട്ട് 39 വർഷവും 36 വർഷവും കഴിഞ്ഞിരിക്കുന്നു എന്നതാണ്. കൊലപ്പെടുത്തിയ രണ്ടു പേരെയും മുഹമ്മദലിക്ക് അറിയില്ല.
മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളെത്തുടർന്നാണോ ഇത്തരം മൊഴികളെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പക്ഷെ, മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും രണ്ടിടത്തും പൊരുത്തപ്പെട്ടു കിടക്കുന്നതാണ് പൊലീസിനെ കുഴക്കിയിരിക്കുന്നത്.