TRENDING:

കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച മകളെ അമ്മ കൊലപ്പെടുത്തി

Last Updated:

മകള്‍ ഒളിച്ചോടി പോയാലുള്ള നാണക്കേട് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് മാതാവ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ:  കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ച 23 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. സംഭവത്തിൽ 40 വയസുകാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ മുംബൈയിലെ പയ്ദുനിയിൽ നിര്‍മല അശോക് വഗേല എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
advertisement

പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ മകള്‍ തയാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് അറസ്റ്റിലായ പി. വഗേല (40) പൊലീസിനോടു പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം വഗേല തന്നെയാണ്പൊലീസിനെ വിവരമറിയിച്ചതും.

ഞായാറാഴ്ച രാത്രിയോടെയാണ്  പ്രണയ ബന്ധത്തെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കമുണ്ടായതി. തർക്കം രൂക്ഷമായതോടെ വഗേല മകളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാമുകനുമൊത്ത് ഒളിച്ചോടാന്‍ മകൾ തയാറെടുക്കുന്നതായി വഗേലയ്ക്ക് നേരത്തെ വിവരം ലഭിച്ചരുന്നെന്നും പൊലീസ് പറയുന്നു.

Also Read ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് കാമുകൻ കടന്നു

advertisement

മകള്‍ ഒളിച്ചോടി  പോയാലുള്ള നാണക്കേട് ഭയന്നാണ് കൊലപ്പെടുത്തിയതെന്നും വഗേല പൊലീസിനോട് സമ്മതിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച മകളെ അമ്മ കൊലപ്പെടുത്തി