ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് കാമുകൻ കടന്നു

Last Updated:

പൊലീസുകാരൻ എന്ന വ്യാജേന ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ സോഷ്യൽ മീഡിയ വഴി യുവതിയുമായി സൗഹൃദത്തിലാകുന്നത്.

കൊൽക്കത്ത: ഭർത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വന്ന യുവതിയെ പറ്റിച്ച് കാമുകൻ സ്വർണവുമായി കടന്നു. കൊൽക്കത്തയിൽ ഇക്കഴിഞ്ഞ ആഴ്ചയാണ് സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചിറങ്ങിയത്. അഞ്ചുലക്ഷത്തോളം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങളും കയ്യിൽ കരുതിയിരുന്നു.
എന്നാൽ ഇവരെ കണ്ടു മുട്ടിയ കാമുകൻ അതിസമര്‍ഥമായി ഒരു കഥ മെനഞ്ഞ് യുവതിയെ പറ്റിച്ച് സ്വർണ്ണാഭരണങ്ങളുമായി പോവുകയായിരുന്നു. പൊലീസുകാരൻ എന്ന വ്യാജേന ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇയാൾ സോഷ്യൽ മീഡിയ വഴി യുവതിയുമായി സൗഹൃദത്തിലാകുന്നത്. ബന്ധം ശക്തമായതോടെ ഭർത്താവിനെ ഉപേക്ഷിച്ച് ഇയാൽക്കൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു.
തന്‌റെ പക്കലുണ്ടായിരുന്ന എല്ലാ ആഭരണങ്ങളും എടുത്താണ് പുതിയ ജീവിതത്തിനായി ഇവർ ഇറങ്ങിത്തിരിച്ചത്. കാമുകന്റെ അടുത്തെത്തിയെങ്കിലും യുവതിയുടെ ഭർത്താവ് പദ്ധതിയെക്കുറിച്ച് അറിഞ്ഞെന്നും തന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും പറഞ്ഞ അയാൾ അവരോട് തെരുവിൽ കാത്തു നിൽക്കാൻ പറഞ്ഞിട്ട് സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു. തന്റെ കയ്യിൽ ഇതെല്ലാം സുരക്ഷിതമായിരിക്കുമെന്ന തന്ത്രത്തിലാണ് യുവതിയിൽ നിന്ന് ഇതെല്ലാം വാങ്ങിയത്.
advertisement
വാക്കുകൾ വിശ്വസിച്ച യുവതി ഇയാൾക്കായി മണിക്കൂറുകളോളം അവിടെ കാത്തു നിന്നു. രാത്രി പത്തുമണിയോടെ ഇവർ പട്രോളിംഗിനെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണിൽപ്പെടുകയായിരുന്നു. ഇവർ സഹോദരിയെ വിളിച്ചു വരുത്തി യുവതിയെ അവർക്കൊപ്പം അയച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത് കാമുകൻ കടന്നു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement