TRENDING:

യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Last Updated:

ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നോവയിലാണ് അക്രമി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിതുരയില്‍ യുവാവിനു നേരെ പടക്കം എറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മലയടി പുളിമൂട് സ്വദേശി അനസിനെതിരെയാണ് ആക്രമണമുണ്ടായത്.
advertisement

ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നോവയിലാണ് അക്രമി സംഘമെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ അനസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Also Read അസം സ്വദേശിക്ക് 65 ലക്ഷം ലോട്ടറിയടിച്ചു; ടിക്കറ്റുമായി മുങ്ങിയ നിലമ്പൂരുകാരനെ തേടി പൊലീസ്

കാറിലെത്തിയ സംഘം ബൈക്കിനു നേരെ പടക്കം എറിഞ്ഞ ശേഷം യുവാവിനെ ആക്രമിക്കുകകയായിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറാണ് അനസ്. സംഭവസ്ഥലത്ത് നിന്നും പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ ആര്യനാട് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം