അസം സ്വദേശിക്ക് 65 ലക്ഷം ലോട്ടറിയടിച്ചു; ടിക്കറ്റുമായി മുങ്ങിയ നിലമ്പൂരുകാരനെ തേടി പൊലീസ്

Last Updated:

കേരള സംസ്ഥാന ഭാഗ്യക്കുറി ഡിസംബര്‍ 10 ലെ വിന്‍വിന്‍ ലോട്ടറിയിലാണ് സുശീലിന് ഒന്നാം സമ്മാനം ലഭിച്ചത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ടിക്കറ്റ് മാറ്റി പണമാക്കാന്‍ സുഹൃത്തും ആശുപത്രി കാന്റീനിലെ അപ്പം വിതരണക്കാരനുമായ മിഖ്ദാദിന്റെ സഹായം തേടുകയായിരുന്നു.

കോട്ടയം: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി അസം സ്വദേശിയില്‍ നിന്നും സൂത്രത്തില്‍ തട്ടിയെടുത്ത മലയാളി മുങ്ങി. അറുപത്തിയഞ്ച് ലക്ഷം രൂപയുടെ സമ്മാനം നേടിയ ലോട്ടറിയുമായി നിലമ്പൂര്‍ സ്വദേശി മിഖ്ദാദ് മുങ്ങിയെന്ന പരാതിയുമായി അന്യസംസ്ഥാന തൊഴിലാളിയായ സുശീലാണ് പൊലീസിനെ സമീപിച്ചത്.
കേരള സംസ്ഥാന ഭാഗ്യക്കുറി ഡിസംബര്‍ 10 ലെ വിന്‍വിന്‍ ലോട്ടറിയിലാണ് സുശീലിന് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം അമ്മഞ്ചേരിയിലെ ആശുപത്രി ജീവനക്കാരനാണ് സുശീല്‍. എന്നാല്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ടിക്കറ്റ് മാറ്റി പണമാക്കാന്‍ സുഹൃത്തും ആശുപത്രി കാന്റീനിലെ അപ്പം വിതരണക്കാരനുമായ മിഖ്ദാദിന്റെ സഹായം തേടി. ഇതേത്തുടര്‍ന്ന് സുശീലില്‍ നിന്നും മിഖ്ദാദ് ടിക്കറ്റ് വാങ്ങുകയും പണമാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
advertisement
എന്നാല്‍ ടിക്കറ്റുമായി പോയ മിഖ്ദാദ് പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ സംശയം തോന്നിയ സുശീല്‍ പരാതിയുമായി
എറണാകുളം നോര്‍ത്ത് പൊലീസിന് മുന്നിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിഖ്ദാദ് ഒളിവില്‍ പോയെന്നു വ്യക്തമായി. ഇയാള്‍ നിലമ്പൂരിലെ വീട്ടിലെത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അസം സ്വദേശിക്ക് 65 ലക്ഷം ലോട്ടറിയടിച്ചു; ടിക്കറ്റുമായി മുങ്ങിയ നിലമ്പൂരുകാരനെ തേടി പൊലീസ്
Next Article
advertisement
'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം'; വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം';വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
  • ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഐസിസി ലോകകപ്പിൽ കിരീടം നേടി.

  • പ്രധാനമന്ത്രി മോദി ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിച്ചു.

  • ഷെഫാലി വർമ 87 റൺസ് നേടി ദീപ്തി ശർമ ടൂർണമെന്റിലെ മികച്ച താരമായി.

View All
advertisement