TRENDING:

കുടുംബവഴക്ക്: ഇടുക്കിയിൽ അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി

Last Updated:

കൊല്ലപ്പെട്ട മണികണ്ഠന്‍റെ മാതൃ സഹോദരനാണ് 58 കാരനായ പവന്‍രാജ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമളി: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി. ആനവിലാസം മേല്‍ മാധവന്‍‍കാനം സ്വദേശി മണികണ്ഠനാണ് മരിച്ചത്. സംഭവത്തിൽ പവന്‍ രാജിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട മണികണ്ഠന്‍റെ മാതൃ സഹോദരനാണ് 58 കാരനായ പവന്‍രാജ്.
advertisement

കഴിഞ്ഞ ദിവസം പവന്‍രാജിന്‍റെ മകളുടെ ഭര്‍ത്താവും മണികണ്ഠനുമായി വാക്കേറ്റമുണ്ടായി. ഇതേച്ചൊല്ലി ഇരുവരും  തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പവന്‍രാജ് മണികണ്ഠനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ കുമളിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View Survey

കുമളി സി ഐ ജോബി ആന്‍റണി, എസ് ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പവന്‍രാജിനെ വീടിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടുംബവഴക്ക്: ഇടുക്കിയിൽ അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories