TRENDING:

വിവാഹിതനായ നാവിക ഉദ്യോഗസ്ഥൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു

Last Updated:

മൃതദേഹത്തിന്റെ പകുതി ഭാഗങ്ങൾ ഫ്രിഡ്ജിലും ബാക്കി ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലുമാണ് പോലീസ് കണ്ടെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: രാജ്യത്തെ നടുക്കി വീണ്ടും ഒരു 'ശ്രദ്ധ വാക്കർ' മോഡൽ കൊലപാതകം. കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ പോലീസിൽ കീഴടങ്ങി. ഐഎൻഎസ് ഡെഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ കാമുകിയായ പോളിപ്പള്ളി മൗനികയെ (29) അതിക്രൂരമായി കൊലപ്പെടുത്തിയത്. വിശാഖപട്ടണത്തെ എൽവി നഗറിലുള്ള രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മൃതദേഹത്തിന്റെ പകുതി ഭാഗങ്ങൾ ഫ്രിഡ്ജിലും ബാക്കി ഭാഗങ്ങൾ ചാക്കിൽ കെട്ടിയ നിലയിലുമാണ് പോലീസ് കണ്ടെടുത്തത്.
News18
News18
advertisement

വിവാഹിതനായ രവീന്ദ്രൻ 2021-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മൗനികയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് രവീന്ദ്രന്റെ ഭാര്യ വിഴിയനഗരത്തിലെ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാൾ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രകോപിതനായ രവീന്ദ്രൻ മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങൾ ചാക്കിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി ബാക്കി ഭാഗങ്ങൾ വീട്ടിലെ ഫ്രിഡ്ജിൽ ഒളിപ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൗനിക തന്നിൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഈ ഭീഷണിയെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പ്രതി മറ്റെവിടെയോ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ബാക്കി ശരീരഭാഗങ്ങൾക്കായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് തിരച്ചിൽ ഊർജിതമാക്കി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹിതനായ നാവിക ഉദ്യോഗസ്ഥൻ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു
Open in App
Home
Video
Impact Shorts
Web Stories