TRENDING:

നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; വിവാഹിതയായത് രണ്ടരമാസം മുമ്പ്

Last Updated:

ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 3 മണിക്കാണ് സംഭവം. അരുവിക്കര മുള്ളിലവിൻ മൂട് സ്വദേശി  അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23 ) ആണ് മരിച്ചത്. ഭർത്താവ് അക്ഷയ് രാജ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബെഡ്റൂമിലെ ഫാനിൽ രേഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രേഷ്മ
രേഷ്മ
advertisement

രാവിലെ വീട്ടുകാർ വാതിൽ തുറക്കാത്തതിനാൽ നോക്കിയപ്പോഴാണ് തുങ്ങി നിൽക്കുന്നത് കാണുന്നത്. ഉടൻ തന്നെ അരുവിക്കര പോലീസ് സ്റ്റേഷനിൽ അറിയിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Also Read- ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോള്‍ ബസിൽനിന്ന് തെറിച്ചുവീണ യുവാവ് മരിച്ചു

ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോ വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നും പറയപ്പെടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനിയാണ് മരിച്ച രേഷ്മ.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; വിവാഹിതയായത് രണ്ടരമാസം മുമ്പ്
Open in App
Home
Video
Impact Shorts
Web Stories