2013 നവംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ബെംഗളൂരുവില്‍ നിന്നെത്തിയ ബഹുരാഷ്ട്ര കമ്പനിയിലെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പ്രതികള്‍ ബലാല്‍സംഗത്തിനിരയാക്കിയത്. യുവതി താമസിച്ചിരുന്ന മുറിയുടെ കതകിന്റെ വിജാഗിരി പ്രതികള്‍ നേരത്തേ ഇളക്കിവെച്ചിരുന്നു.
ഒന്നാം പ്രതിയുടെ കൈയ്യില്‍ കെട്ടിയിരുന്ന ചെയിന്‍ ഇളകി കിടക്കയില്‍ വീണുകിടന്നിരുന്നു. ഇതാണ് നിർണായകമായത്. പൂവാര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുമ്പോഴാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് റിസോര്‍ട്ടിലെ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചെയ്ന്‍ ലോക്കിനാഥിന്റേതാണെന്ന് കണ്ടെത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ രണ്ട് പ്രതികളെയും പിടികൂടി.
advertisement
ജാമ്യം നില്‍ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ഒരുഘട്ടത്തിലും ജാമ്യം ലഭിച്ചിരുന്നില്ല. നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി രശ്മി സദാനന്ദനാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയത്.
കോഴിക്കോട് പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍
കോഴിക്കോട് കോട്ടുളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ ജീവനക്കാരനായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ്കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈല്‍ എന്നിവയുടെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിയായിരുന്നു മോഷണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അന്‍പതിനായിരം രൂപ കവര്‍ന്നത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്.
മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ കെട്ടിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു.സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്പിന്റെ പരിസരത്ത് പരിശോധിക്കുന്ന നേരത്ത് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് താഴോട്ട് മുളകുപൊടി വിതറുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ ആശുപത്രിയിലായിരുന്നു.
