ഇതിനെ തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചത്. ഈ മാസം 16-നാണ് തമ്മനത്തെ ഫ്ലാറ്റിൽ നിന്നും രാസലഹരിയുമായി തൊപ്പിയുടെ ഡ്രൈവറെ പിടികൂടിയത്. ഇതിനെ ചുറ്റിപറ്റി കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും പൊലീസ് മുന്നോട്ട് വച്ചിരുന്നു. തുടർന്ന് കേസിൽ പ്രതിയാക്കിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിഹാദ് അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
സെലിബ്രിറ്റി ആയതിനാൽ തനിക്കെതിരേയും കേസ് എടുക്കാൻ സാധ്യതയുണ്ടെന്ന് ഭയന്ന് ഒളിവിൽ പോകുകയും പിന്നാലെ തൊപ്പി ജാമ്യ ഹർജി ഫയൽ ചെയ്യുകയുമായിരുന്നു. തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിന് നിർദേശം നൽകുകയായിരുന്നു. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസിൽ തൊപ്പിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നായിരുന്നു കേസ് തീർപ്പാക്കിയത്.
advertisement