ഞായറാഴ്ച ഉച്ചയ്ക്ക് പോങ്ങുംമൂട് പമ്പ് ഹൗസിന് സമീപമുള്ള കുലക്കടയില്‍ വെച്ചാണ് സംഭവം. പ്രശാന്ത് നഗര്‍ മൂലയില്‍ക്കോണം സ്വദേശി രാജമ്മയുടെ കഴുത്തില്‍ കിടന്ന മാലയാണ് ഇയാള്‍ പിടിച്ചുപറിച്ചത്. കടയിലും പരിസരത്തും ആര്‍ക്കാര്‍ ഇല്ലാത്ത തക്കം നോക്കി ഹെല്‍മെറ്റ് ധരിച്ചാണ് ഇയാള്‍ മാല പിടിച്ചുപറിക്കാനെത്തിയത് മകന്റെ കടയില്‍ ഇരുന്ന രാജമ്മയുടെ അടുത്ത് സാധനം വാങ്ങാനെന്ന വ്യാജേന അടുത്ത് ചെന്നാണ് ഇയാള്‍ മാല കവര്‍ന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് സംഘം നിമിഷങ്ങള്‍ക്കകം നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തില്‍ ഇയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാകുകയായിരുന്നു. മുന്‍പ് വലിയതുറ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ അഞ്ചോളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
advertisement
സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഡിസിപി ആര്‍.ആദിത്യ, കണ്‍ട്രോള്‍ റൂം എസി ശിവസുതന്‍ പിള്ള, മെഡിക്കല്‍ കോളജ് എസ്.എച്ച്.ഓ കെ.എസ് അരുണ്‍, എസ്.ഐ ശ്രീകാന്ത്, ഷാഡോ എ.എസ്.ഐമാരായ യശോധരന്‍, അരുണ്‍കുമാര്‍, ഷാഡോ ടീമാംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
