TRENDING:

Cannabis | അങ്കമാലിയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ വീണ്ടും അറസ്റ്റ്

Last Updated:

കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവർ ഫ്ലാറ്റിന്‍റെ പാർക്കിംഗ് ഏരിയയുടെ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. എരൂർ തൈക്കാട് അമ്പലത്തിന് സമീപം പാലയ്ക്കൽ വീട്ടിൽ അതുൽ (20) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പിടിയിലായ അതുൽ
പിടിയിലായ അതുൽ
advertisement

കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാൾ ഉൾപ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവും ഹാഷിഷ് ഓയിലും വിൽപ്പന നടത്തിയ പ്രതികളിൽ നിന്നും ഇവ വാങ്ങി പണം നൽകിയിരുന്നത് അതുലാണ്. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം. സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസിലെ പ്രതികൾ മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച സ്വത്ത് റൂറൽ പോലീസ് കണ്ട് കെട്ടിയിരുന്നു.

advertisement

മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്. എഴാം പ്രതി അഭീഷിന്‍റെ 29 ലക്ഷം രൂപ വിലവരുന്ന അഞ്ചര സെൻറ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള 50,000ത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്‍റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്‍റെ 65,000 രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്‍റെ 63,000 രൂപയും, എട്ടാം പ്രതി അനീഷിന്‍റെ ബൈക്കും, 31,000 രൂപയും, പത്താം പ്രതി സീമയുടെ 35,000 രൂപയുമാണ് പ്രധാനമായി കണ്ടുകെട്ടിയത്.

advertisement

വിവിധ ബാങ്കുകളിൽ പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകൾ  കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയിതിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളാണ് കണ്ട് കെട്ടിയിട്ടുള്ളത്. കല്ലൂർകാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെൻറ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാല് ലക്ഷം രൂപയും നേരത്തെ കണ്ടുകെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കെതിരെയുള്ള നടപടി വിവിധ ഘട്ടങ്ങളിലാണ്.

ഒന്നരവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് 800 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് DySP പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷണ നടപടികൾ സ്വീകരിച്ചത്.

advertisement

Summary: One more arrest recorded in the case where cannabis and hashish oil was seized from Angamaly. 11 arrests have already been recorded by police in the case

മലയാളം വാർത്തകൾ/ വാർത്ത/Crime/
Cannabis | അങ്കമാലിയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ വീണ്ടും അറസ്റ്റ്
Open in App
Home
Video
Impact Shorts
Web Stories