തേനി നഗരസഭാ കമ്മിഷണർ ആയിരുന്ന ജഹാംഗിർ പാഷ അടുത്തിടെയാണ് ഊട്ടിയിലേക്ക് സ്ഥലംമാറി വന്നത്. മലയോര മേഖലയായതിനാൽ ഊട്ടിയിൽ കെട്ടിടനിർമാണത്തിന് ഒരുപാട് നിബന്ധനകൾ നിലവിലുണ്ട്. ജഹാംഗിർ പാഷ ചുമതലയേറ്റശേഷം പ്രവർത്തനമാരംഭിച്ച ഒരു വസ്ത്രനിർമാണശാലയ്ക്ക് ചട്ടം ലംഘിച്ച് പാർക്കിങ് കേന്ദ്രം തുറക്കാൻ അനുമതി നൽകിയതായി ആരോപണമുയർന്നിരുന്നു.
ഇതുകൂടാതെ മറ്റുപല പരാതികളും കമ്മിഷണർക്കുനേരേ ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് വിജിലൻസ് സംഘം നഗരസഭാ കമ്മിഷണറെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി കമ്മിഷണർ കാറിൽ നാട്ടിലേക്ക് പോകുന്നതായി വിജിലൻസിന് വിവരം ലഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി. ജയകുമാർ, ഇൻസ്‌പെക്ടർ പരിമളാദേവി, രംഗനാഥൻ എന്നിവർ ഇയാളെ പിന്തുടർന്നു.
advertisement
കോത്തഗിരി റൂട്ടിൽ ദോഡബേട്ടയ്ക്ക് സമീപം വിജലിൻസ് സംഘം നഗരസഭാ കമ്മിഷണറുടെ കാർ തടഞ്ഞു. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽനിന്ന് പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച ചോദ്യത്തിന് കമ്മീഷണർ കൃത്യമായ മറുപടി നൽകിയില്ല. ഇതോടെ കമ്മിഷണറെ നഗരസഭാ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.