TRENDING:

'എപ്പടി കോളനിക്കുള്ളെ വന്തത് സർ?'ലാപ്പ്ടോപ്പ് തിരഞ്ഞ് തിരുട്ടുഗ്രാമത്തിൽ എത്തിയ കേരള പൊലീസിനോട് പ്രതി

Last Updated:

കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്തും ഇവർ കളവ് നടത്തും, ജനങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്താണ് തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കൾ കൂടുതലായും ഉണ്ടാവുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കാറിൽ മോഷണം നടത്തിയ തിരുട്ടു ഗ്രാമത്തിലെ മോഷ്ടാവ് പാലക്കാട് പിടിയിലായി. ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറപ്പള്ളി തിരുട്ടുഗ്രാമത്തിലെ രാംജിനഗർ മിൽ കോളനിനിവാസി ഷൺമുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ പോലീസും ടൌൺ നോർത്ത് പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ ഒന്നിന്  വൈകീട്ട് 6.30 മണിക്കാണ് കേസ്സിനാസ്പദമായ സംഭവം.
advertisement

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല സംഘമായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷൺമുഖം. ATM കവർച്ച, Bank കവർച്ച, ജുവല്ലറി കവർച്ച തുടങ്ങി പല രീതിയിലും ഇവർ മേഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്തും ഇവർ കളവ് നടത്തും. ജനങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്താണ് ഇവർ കൂടുതലായും ഉണ്ടാവുക.

തിരുച്ചിറപ്പള്ളി എന്ന ട്രിച്ചി ജില്ലയിൽ രാംജിനഗർ എന്ന പ്രദേശമാണ് 'തിരുട്ട് ഗ്രാമം' എന്നറിയപ്പെടുന്നത്. പാരമ്പര്യമായ തൊഴിലാണ് ഇവർക്ക് കളവ്. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ഇവർ കളവ് നടത്തുന്നത്. കളവ് നടത്തിയത് പോലീസ്  കേസായാൽ കളവ് മുതലുകൾ ഇടനിലക്കാരെ വച്ച് തിരിച്ച് നൽകുകയാണ് പതിവ്. കോളനിയുടെ അകത്ത് എണ്ണൂറിലേറെ കുടംബങ്ങൾ താമസിക്കുന്നുണ്ട്. അകത്തു കയറി പ്രതിയെ പോലീസ് പിടികൂടിയാൽ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യും.

advertisement

പാലക്കാട് കസബ, നോർത്ത് പോലീസ് ബലപ്രയോഗത്താൽ ഇവരെ പിടികൂടുന്നതിന് പകരം തന്ത്രപരമായ രൂപരേഖ തയ്യാറാക്കിയാണ് കുടുക്കിയത്. പ്രതികൾ സ്ഥിരമായി ഉണ്ടാവാറുള്ള സ്ഥലങ്ങൾ സംശയം കൂടാതെ നിരീക്ഷിച്ച് തിരിട്ടു ഗ്രാമത്തിൽ പോയി വളരെ പെട്ടെന്നാണ് പ്രതിയെ പിടിച്ച് പുറത്തിറങ്ങിയത്. പ്രതി ചോദിച്ചത് 'എപ്പിടി കോളനിക്കുള്ളെ വന്തത് സർ' എന്നാണ്.

Also Read- മൂന്നാറിൽ സ്‌കൂൾ അധ്യാപകൻ ഡാമിൽ ചാടി ജീവനൊടുക്കി; ആദ്യതവണ രക്ഷിച്ച് കരയ്ക്കെത്തിച്ചു; പിന്നാലെ വീണ്ടും ചാടി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലക്കാട് ജില്ലാ പോലീസ് മേധാവി R.വിശ്വനാഥിൻെറ നിർദ്ദേശമനുസരിച്ച് പാലക്കാട് ASP A ഷാഹുൽ ഹമീദിൻെറ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ NS രാജീവ്‌, നോർത്ത് പോലീസ് ഇൻസ്പെക്ടർ സുജിത്ത്, കസബ എസ്.ഐ S അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, രാജീദ്.ആർ, രഘു.ആർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ തിരുട്ടു ഗ്രാമത്തിൽ നിന്നും പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഉടനെ ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'എപ്പടി കോളനിക്കുള്ളെ വന്തത് സർ?'ലാപ്പ്ടോപ്പ് തിരഞ്ഞ് തിരുട്ടുഗ്രാമത്തിൽ എത്തിയ കേരള പൊലീസിനോട് പ്രതി
Open in App
Home
Video
Impact Shorts
Web Stories