വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പെരിന്തൽമണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങൾ കാണിച്ചാണ് പണം ആവശ്യപ്പെട്ടത്. ജനുവരി 31നായിരുന്നു ഇത്. പണം നൽകാൻ തയാറാകാതെ വന്നതോടെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയത്.
പെരിന്തല്‍മണ്ണ പോലീസ് സംഭവത്തില്‍ കേസ് എടുത്തു. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
Summary: The Malappuram Police have identified Muhammad Roshan, a history-sheeter booked under the KAAPA Act, as the individual behind the defamatory Facebook posts targeting Muslim League State President Panakkad Sayyid Sadik ali Shihab Thangal.
advertisement
Location :
Malappuram,Malappuram,Kerala
First Published :
Mar 26, 2026 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാണക്കാട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ്യമിട്ടത് 15 കോടി
