TRENDING:

പൊതുവഴിയിൽ കാറിലിരുന്ന് മദ്യപാനവും ബഹളവും; പത്തനംതിട്ട സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റില്‍

Last Updated:

ആറംഘ സംഘത്തോടൊപ്പം വഴിയിൽ കാർ നിർത്തിയായിരുന്നു മദ്യപാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: പൊതു വഴിയിൽ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന്സി പി എം മുനിസിപ്പൽ കൗൺസിലറും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റിൽ. പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ വി ആർ ജോൺസണും എസ്എഫ്ഐ നേതാവ് ശരത് ശശിധരനുമാണ് അറസ്റ്റിലായത്. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു മദ്യപാനം.
advertisement

ആറംഘ സംഘത്തോടൊപ്പം വഴിയിൽ കാർ നിർത്തിയായിരുന്നു മദ്യപാനം. ഇവരോടൊപ്പമുണ്ടായിരുന്ന സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. പരസ്യ മദ്യപാനം ചോദ്യം ചെയ്ത നാട്ടുാകരുമായി ഇവർ വഴക്കുണ്ടാക്കുകയും ചെയ്തു.

Also Read-കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാട്ടുകാരുടെപരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ വിരട്ടുകയും കയ്യേറ്റം ചെയ്യാനും ഇവർ ശ്രമിച്ചു. സ്ഥലത്തേക്ക് കൂടുതൽ പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എടത്വ പൊലീസാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊതുവഴിയിൽ കാറിലിരുന്ന് മദ്യപാനവും ബഹളവും; പത്തനംതിട്ട സിപിഎം കൗൺസിലറും എസ്എഫ്ഐ നേതാവും അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories