TRENDING:

പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് 31 വര്‍ഷമായി സ്ഥിരം കുറ്റവാളി; അറുപതോളം കേസിലെ പ്രതിക്ക് മിക്ക കേസിലും ജാമ്യം

Last Updated:

വാഹനമോഷണം പതിവാക്കിയിരുന്ന 49കാരനായ പ്രതി കഴിഞ്ഞ ആറുവര്‍ഷമായി പലതവണ സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് പേരാമ്പ്ര അനു വധക്കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാന്‍ 31 വര്‍ഷമായി സ്ഥിരം കുറ്റവാളി. തൃശൂര്‍‌ മുതല്‍ കാസർഗോഡ് വരെയുള്ള ജില്ലകളിലായാണ് മൂജീബിനെതിരെയുള്ള 57 കേസുകള്‍. മിക്ക കേസുകളിലും ഇയാള്‍ ജാമ്യത്തിലാണ്. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായാണ് അനുവിനെ മൂജീബ് റഹ്മാന്‍ കൊലപ്പെടുത്തിയത്. നേരത്തെ വാഹനമോഷണം പതിവാക്കിയിരുന്ന 49കാരനായ പ്രതി കഴിഞ്ഞ ആറുവര്‍ഷമായി പലതവണ സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്.
advertisement

Also Read- പേരാമ്പ്ര കൊലപാതകത്തിൽ അറസ്റ്റിലായ മുജീബ് റഹ്‌മാൻ വയോധികയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി

1993 മുതല്‍ സ്ഥിരം കുറ്റവാളിയാണ് മുജീബ്. 18 വയസിൽ പിടിച്ചുപറിയില്‍തുടങ്ങി വാഹനമോഷണം പതിവാക്കി. ഏറെ വൈകാതെ കൊണ്ടോട്ടി മുജീബ് എന്ന പേരില്‍ കുപ്രസിദ്ധനായി. കേരളത്തില്‍നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് സംസ്ഥാനാന്തര വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും. റഹീം അവ വില്‍പ്പനടത്തും. 2000 മുതല്‍ 2010 വരെ ഇതായിരുന്നു പതിവ്.

advertisement

Also Read - കോഴിക്കോട് പേരാമ്പ്രയിലെ അനുവിനെ കൊന്നതിന് അറസ്റ്റിലായ മുജീബ് മൂന്നു കൊലപാതകമടക്കം 50 ലെറെ കേസിൽ പ്രതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പലതവണ മോഷണക്കേസുകളില്‍ ജയിലിലായ ഇയാൾ പുറത്തിറങ്ങി വീണ്ടും മോഷണം നടത്താറുണ്ട്. ഓമശേരിയിൽ വയോധികയെ ഓട്ടോറിക്ഷയില്‍വച്ച് ബലാല്‍സംഗം ചെയ്തശേഷം ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലും മുജീബ് പ്രതിയാണ്. 18 വയസ് മുതൽ നേരത്തെ രണ്ടുതവണ കസ്റ്റഡിയില്‍നിന്ന് കടന്നുകളഞ്ഞിട്ടുമുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുക്കാനെത്തിയപ്പോളും പൊലീസുകാരനെ മുജീബ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. മോഷണമുതല്‍ വിറ്റുകിട്ടുന്നപണം ആഡംബര ജീവിതത്തിനും കേസ് നടത്തിപ്പിനുമായാണ് ചെലവഴിച്ചിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് 31 വര്‍ഷമായി സ്ഥിരം കുറ്റവാളി; അറുപതോളം കേസിലെ പ്രതിക്ക് മിക്ക കേസിലും ജാമ്യം
Open in App
Home
Video
Impact Shorts
Web Stories