TRENDING:

Periya Twin Murder Case| പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎ അടക്കം 5 CPM നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

Last Updated:

ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതക കേസിൽ (Periya Twin Murder Case) സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ ഉൾപ്പടെ 5 പ്രതികൾക്ക് കോടതി നോട്ടീസയച്ചു. ഈ മാസം 15ന് എറണാകുളം സിബിഐ (CBI) കോടതിയിൽ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് സിബിഐ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 5 സി പി എം പ്രവർത്തകരെ പ്രതിചേർത്തത്.
advertisement

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎ യുമായ കെ.വി.കുഞ്ഞിരാമൻ, സി പി എം നേതാക്കളായ രാഘവൻ വെളുത്തോളി കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ഈ മാസം 15ന് എറണാകുളം സിബിഐ കോടതിയിൽ ഹാജരാവാൻ നോട്ടീസ് അയച്ചതെന്ന് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ പറഞ്ഞു. കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 19 പേരെയാണ് അറസ്റ്റ് ചെയ്തത്.നേരത്തെ കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് 14 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൂന്നു പേർ ജാമ്യത്തിലിറങ്ങി.

advertisement

Also Read- Periya Murder | പെരിയ ഇരട്ടക്കൊല; CBI അറസ്റ്റ് ചെയ്ത 5 പേരുടേയും ജാമ്യാപേക്ഷ തളളി

കഴിഞ്ഞ 33 മാസമായി കേസിലെ ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ്, വിജിൻ, ശ്രീരാഗ, അശ്വിൻ, സുരേഷ്, രഞ്ജിത്ത്, മുരളി പ്രദീപ് കുട്ടൻ, സുഭീഷ്, അനിൽ എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേസിൽ കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സി പി എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു സുരേന്ദ്രൻ എന്ന വിഷ്ണു സുര, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവർ ഇപ്പോൾ കാക്കനാട് ജയിലിലാണ്. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളിയിരുന്നു.

advertisement

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയും.പ്രതികൾക്ക് സംരക്ഷണം നൽകുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കെ വി കുഞ്ഞിരാമനെ ഇരുപതാം പ്രതിയായും മറ്റുള്ള 4 പേരെ യഥാക്രമം 21മുതൽ 24 വരെയായും സിബിഐ പ്രതിചേർത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട സന്ദീപ് ഗൾഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ സിബിഐ ശ്രമം ആരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Periya Twin Murder Case| പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎ അടക്കം 5 CPM നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു
Open in App
Home
Video
Impact Shorts
Web Stories