ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബിപിഎഡിന് പഠിക്കുന്ന വിദ്യാർഥിനിയോടാണ് പ്രതി മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു. ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായാണ് പെൺകുട്ടി ഫിസിയോതെറാപ്പി സെന്ററിൽ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളിൽവെച്ച് പ്രതി വിദ്യാർഥിനിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി നടക്കാവ് പോലീസിന് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലത്ത് വച്ചാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തതായി പോലീസ് അറിയിച്ചു.
advertisement
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
June 08, 2025 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ