ബുധനാഴ്ച രാത്രി 12. 15-ഓടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ പിതാവിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ മുറിയിൽ നിന്നും പുറത്തേക്കു വന്ന പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. യുവാവിന്റെ ശരീരത്തിലേക്കും തീ പടർന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവിന് പൊള്ളലേറ്റത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read ബസിൽ ലൈംഗിക അതിക്രമം: കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ
advertisement
Location :
First Published :
Oct 10, 2019 7:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് ചുട്ടു കൊന്നു; പൊള്ളലേറ്റ് അക്രമിയും മരിച്ചു
