ബസിൽ ലൈംഗിക അതിക്രമം: കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്‌റ്റിൽ
Last Updated:
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.
മലപ്പുറം: ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ ജോയിയെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ചാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്.
ബസിന്റെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജോയ് ദേഹത്ത് പിടിച്ചുവെന്നാണ് കൊല്ലം സ്വദേശി ആയ യുവതിയുടെ പരാതി. ബസ് കാടാമ്പുഴ എത്തിയപ്പോൾ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Location :
First Published :
Oct 09, 2019 11:16 AM IST










