TRENDING:

അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്കെതിരെ പോക്സോ

Last Updated:

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ പ്ലസ് വൺ വിദ്യാർ‌ത്ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസെടുത്തു. കിളിമാനൂരിലെ ഒരു സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഉൾപ്പെടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു.
അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു
അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു
advertisement

ഇതും വായിക്കുക: മരുമകൾ വീട്ടിൽനിന്ന് മോഷ്ടിച്ചത് പതിനാലരപ്പവൻ; പിടിയിലായത് ഒരു വർഷത്തിനുശേഷം ബന്ധുവിന്റെ 11 പവൻ നഷ്ടപ്പെട്ടപ്പോൾ

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാലു മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാർത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

advertisement

ഇതും വായിക്കുക: പൂർവവിദ്യാര്‍ത്ഥി സംഗമത്തിൽ കണ്ട കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യഭാര്യയെ കൊന്നുകാട്ടിലുപേക്ഷിച്ചു; ഇപ്പോൾ രണ്ടാം ഭാര്യയെയും കൊന്നു

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാർത്ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പ്രചരിപ്പിച്ചു.

അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെ സ്കൂൾ മാനേജ്മെന്റ് അധ്യാപികയെ സസ്പെന്റ് ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്കെതിരെ പോക്സോ
Open in App
Home
Video
Impact Shorts
Web Stories