TRENDING:

പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; പോലീസ് സ്വമേധയാ കേസെടുത്തു, ദേവസ്വം പാപ്പാൻ കസ്റ്റഡിയിൽ

Last Updated:

കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്

advertisement
ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ പാപ്പാൻ കസ്റ്റഡിയിൽ. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ പിതാവായ പാപ്പാൻ അഭിലാഷിനായി തെരച്ചിൽ തുടങ്ങി. സംഭവത്തിൽ ഹരിപ്പാട് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച് പാപ്പാന്‍റെ അഭ്യാസം
ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച് പാപ്പാന്‍റെ അഭ്യാസം
advertisement

ആറുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കൊലകൊമ്പൻ ആനയുടെ കൊമ്പിലിരുത്തിയ വീഡിയോ പുറത്തുവന്നിരുന്നു. കൊമ്പിൽ ചേർത്തിരുത്തവേ തലകീഴായി മറിഞ്ഞ് ആനയുടെ കാൽക്കീഴിൽ വീണ കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

മൂന്നുമാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ ഹരിപ്പാട് സ്കന്ദന് മുന്നിലേക്കാണ് താത്കാലിക പാപ്പാനായ കൊട്ടിയം സ്വദേശി അഭിലാഷ് തന്റെ കുഞ്ഞിനെ കൊടുത്തത്. വീഴ്ചയിൽ ആനയുടെ കാലിലെ ചങ്ങലയിൽ കുഞ്ഞിന്റെ തലയിടിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഹരിപ്പാട് ക്ഷേത്രത്തോടു ചേർന്നുള്ള ദേവസ്വം ബോർഡിന്റെ ആനത്തറയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

advertisement

കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനായാണ് അഭിലാഷ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം കുട്ടിയെ ആനയ്ക്കരികിലെത്തിച്ചു. കുഞ്ഞിന്റെ പേടി മാറുമെന്ന വിശ്വാസത്തിൽ ആനയുടെ കാലുകൾക്കിടയിലൂടെ കൊണ്ടുപോയെന്നാണ് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞത്.

തുടർന്ന് ആനക്കൊമ്പിലിരുത്തുന്നതിനിടെ കൈയിൽ നിന്ന് തെന്നിപ്പോയ കുഞ്ഞ് നിലത്തുവീണു. നാട്ടുകാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തെത്തുടർന്ന് അഭിലാഷിനെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സംഭവസമയം അഭിലാഷ് മദ്യലഹരിയിലായിരുന്നെന്നാണ് വിവരം.

മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A mahout has been taken into custody following an incident where an infant fell from an elephant's tusk. The Haripad police took Devaswom mahout Jithin Raj into custody, while a search has been launched for the child’s father, Abhilash, who is also a mahout. The police registered a suo motu case regarding the incident. A video had surfaced showing the six-month-old infant being placed on the tusks of a tusker. While being held against the tusk, the baby flipped upside down and fell right under the elephant’s feet, narrowly escaping a fatal accident.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പിഞ്ചുകുഞ്ഞുമായി ആനയുടെ സമീപം പാപ്പാൻമാരുടെ സാഹസം; പോലീസ് സ്വമേധയാ കേസെടുത്തു, ദേവസ്വം പാപ്പാൻ കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories