യൂട്യൂബ് വ്ലോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് കഴിഞ്ഞ ആഴ്ചയാണ്. വിമൻ എഗെയ്നിസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.
advertisement
Also Read- #MeToo| ട്രോളുകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം
ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ സിംപതി നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും ആരോപിക്കുന്നു.
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം
നെയ്യാറ്റിന്‍കര (Neyyattinkara) ആര്യങ്കോട് (Aryancode) പൊലീസ് സ്‌റ്റേഷന് നേരേ പെട്രോള്‍ ബോംബ് (Petrol Bomb) ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി h`ലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് പൊലീസ് സ്‌റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്തെന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കഞ്ചാവ് ലഹരി സംഘങ്ങളാണെന്നാണ് സംശയം.