TRENDING:

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; പോസ്റ്റുമോർട്ടം പൂർത്തിയായി

Last Updated:

കുട്ടിയെ പ്രതിയായ അസ്ഫാഖ് ആലം കൊലപ്പെടുത്തിയത് പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്. കുട്ടിയെ പ്രതിയായ അസ്ഫാഖ് ആലം കൊലപ്പെടുത്തിയത് പീഡനത്തിനിടെ ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചത്. പ്രതിയെ വളരെ വേഗം തിരിച്ചറിഞ്ഞെന്നും പോലീസ് മേധാവി പറഞ്ഞു.
ആലുവ അഞ്ചുവയസുകാരിയുടെ കൊലപാതകം
ആലുവ അഞ്ചുവയസുകാരിയുടെ കൊലപാതകം
advertisement

അതേസമയം കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. കുട്ടിയുടെ ശരീത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പീഡനശ്രമത്തിനിടെയാണ് കുട്ടിയെ കൊന്നതെന്നും വ്യക്തമായിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ മാത്രമായിരിക്കും വീട്ടിലേക്ക് കൊണ്ടുവരിക. പെൺകുട്ടിയുടെ കഴുത്തിൽ കയറോ പ്ലാസ്റ്റിക്കോ ചരടോ ഉപയോഗിച്ച് മുറുക്കി കൊലപെടുത്തിയതാകാമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

advertisement

അതിനിടെ ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പിടിയിലായ അസം സ്വദേശി അസ്ഫാഖ് ആലം തന്നെയെന്ന് പോലീസ്. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറി എന്നതടക്കം പ്രതി നല്‍കിയ മൊഴികളെല്ലാം വ്യാജമാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്.

ആലുവയില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി അസ്ഫാഖ് ആലം

advertisement

ആലുവ മാര്‍ക്കറ്റ് പരിസരത്തെ ആളൊഴിഞ്ഞ മാലിന്യക്കൂമ്പാരത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തിയത്. പ്രതി അസ്ഫാഖ് ആലം ചാന്ദ്നിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.

ഇതിനിടെ തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാര്‍ പാഞ്ഞടുത്തു. പ്രതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ ആക്രോശിച്ചതോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാകെ അസ്ഫാഖ് ആലവുമായി പോലീസ് മടങ്ങിപ്പോയി. ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളായ ചാന്ദ്‌നി തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി പീഡനത്തിന് ഇരയായെന്ന് പൊലീസ്; പോസ്റ്റുമോർട്ടം പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories