ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മുൻ സൈനികനായ ഗുരു മൂർത്തി (45) ഭാര്യയെ താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഭാര്യയെ കാണാതായതിനെത്തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് ഇയാൾ വെളിപ്പെടുത്തൽ നടത്തിയത്.
35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിന് ഗുരു മൂർത്തിയെ സംശയം തോന്നി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് താൻ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂർത്തി സമ്മതിച്ചത്.
advertisement
ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷർ കുക്കറിൽ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകൾ വേർതിരിച്ച്, ഒരു പൊടിച്ച്, വീണ്ടും തിളപ്പിച്ചുവെന്നാണ് ഭർത്താവായ ഗുരു മൂർത്തി പറഞ്ഞത്
മൂന്ന് ദിവസം ഇത്തരത്തിൽ മാംസവും അസ്ഥിയും പലതവണ പാകം ചെയ്തുവെന്നും. ശേഷ അവ പായ്ക്ക് ചെയ്ത് ഒരു തടാകത്തിലേക്ക് തള്ളിയതായും റിപ്പോർട്ട്. ഇയാൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം നടത്തുകയാണ്.
ദമ്പതികൾക്ക് രണ്ട് കുട്ടികളാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.