TRENDING:

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ 7 മാസത്തിനു ശേഷം പിടിയിൽ

Last Updated:

കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി ഒളിവിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ പിടിയിൽ. തിരുവനന്തപുരം സിറ്റി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറും കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയുമായ വിജയ് യശോദരനാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. കൊച്ചി സ്വദേശിനിയായ യുവ ഡോക്ടറെ വിവാഹ വാഗ്ധാം നൽകി പീഡിപ്പിച്ചു എന്ന കേസിലാണ് 7 മാസത്തിന് ശേഷം പ്രതി പിടിയിലാകുന്നത്. കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ ഒളിവിലായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവ ഡോക്ടറെ ഇയാൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും തമ്പാനൂരിലെ ഒരു ഹോട്ടലിൽ എത്തിച്ച്  പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗം, വഞ്ചവന, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചേർത്താണ് പ്രതിക്കെതിര കേസെടുത്തത്.യുവ ഡോക്ടറെ പലതവണ പീഡനത്തിനിരയാക്കുകയും പണവും സ്വർണവും അടക്കം കൈക്കലാക്കിയെന്നുമായിരുന്നു പരാതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂരിലെ എആർ ക്യാമ്പിൽ ഉണ്ടായിരുന്ന സമയത്താണ് യുവ ഡോക്ടറുമായി പ്രതി അടുപ്പത്തിലാകുന്നത്.യുവതിക്ക് വിവാഹ വാഗ്ദാനം നൽകുമ്പോൾ പൊലീസുകാരൻ വിവാഹിതനായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ 7 മാസത്തിനു ശേഷം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories