TRENDING:

അച്ഛന്റെ സുഹൃത്താണെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 15കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Last Updated:

വൈകിട്ട് കടയിൽപോയ കുട്ടിയ പരിചയം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ ചാരുംമൂട്ടിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ കോയിപ്പുറത്ത് വീട്ടില്‍ അരുണ്‍ സോമനെ(32)യാണ് പോക്സോ കോസിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണിക്കാവ്-ചെങ്ങന്നൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവറാണ് പിടിയിലായ അരുണ്‍ സോമൻ. ചൊവ്വാഴ്ച വൈകിട്ടാണ്സംഭവം നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ആറുമണിയോടെ കടയിൽ പോയ കുട്ടിയ അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് പരിചയ നടിച്ച് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് നൂറനാട് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുവന്നതിന് പിറകെ സ്റ്റേഷനിൽ നിന്നും പ്രതി രക്ഷപെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പൊലീസ് ഇത് തടഞ്ഞു.എസ്സിപിഒമാരായ ശരത്, സിജു, സിപിഒമാരായ മനു പ്രസന്നന്‍, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛന്റെ സുഹൃത്താണെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 15കാരനെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories