'സഞ്ജു' സിനിമയില്‍ ജോലി ചെയ്ത സ്ത്രീയാണ് രാജ്കുമാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച പരാതി സിനിമയുടെ സഹനിര്‍മാതാവ് വിധു വിനോദ് ചോപ്രയ്ക്ക് നല്‍കിയതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ച് രാജ്കുമാര്‍ ഹിരാനി രംഗത്തെത്തി.
നവംബര്‍ മൂന്നിന് സഹനിര്‍മ്മാതാവിന് അയച്ച ഇമെയിലില്‍ പരാതിയുടെ കോപ്പി തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിക്കും നല്‍കിയിട്ടുണ്ട്.
Also Read പഴശ്ശിരാജയിലെ നീക്കം ചെയ്ത രംഗം വൈറലാകുന്നു
advertisement
താന്‍ പിതാവിനെപ്പോലെയാണ് ഹിരാനിയെ കണ്ടിരുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. അസിസ്റ്റന്റ് ആയ തന്റെ ദൗര്‍ബല്യത്തെ ഹിരാനി മുതലെടുക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു.
മുന്നാഭായി സീരീസ്, 3 ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജ്കുമാര്‍ ഹിരാനി.
Location :
First Published :
Jan 13, 2019 6:09 PM IST
