പഴശ്ശിരാജയിലെ നീക്കം ചെയ്ത രംഗം വൈറലാകുന്നു
Last Updated:
മമ്മൂട്ടി നായകനായെത്തിയ പഴശ്ശിരാജ എന്ന ചിത്രത്തിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ഒരു രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരളസിംഹം പഴശ്ശിരാജയായി സൂപ്പർ താരം അരങ്ങു തകർത്ത ചിത്രത്തില്‍ നീളക്കൂടുതൽ കാരണം നീക്കം ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
പഴശ്ശിരാജയും പഴയംവീടൻ ചന്തുവും തമ്മിലുള്ള വാൾപ്പയറ്റ് രംഗമാണ് നീക്കം ചെയ്യപ്പെട്ടത്. തമിഴ്-തെലുങ്ക് താരം സുമനാണ് പഴയവീടൻ ചന്തുവായെത്തിയത്. റിലീസ് ചെയ്ത സമയത്ത് ഇല്ലാതിരുന്ന ഈ രംഗം എന്നാൽ ചിത്രം 75 ദിവസം പിന്നിട്ടപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടു. സിനിമയുടെ ഡിവിഡികളിലൊന്നും ഈ രംഗം ഇപ്പോഴുമില്ല. പെരിന്തൽമണ്ണയിൽ ഈ അടുത്തിടെ മമ്മൂട്ടി ആരാധകർ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഈ രംഗം ചർച്ചയായിരിക്കുന്നത്.
advertisement
2009 ൽ പുറത്തിറങ്ങിയ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ചർച്ചയിൽ നിറയുന്നത്. ഇത്രയും നല്ലൊരു രംഗം വെട്ടിച്ചുരുക്കിയതെന്തിനാണെന്ന സംശയമാണ് ആരാധകർക്ക്. മമ്മൂട്ടി-ഹരിഹരന്‍-എംടി കൂട്ടുകെട്ടിലിറങ്ങിയ പഴശിരാജയിൽ കനിഹ, മനോജ് കെ. ജയന്‍, പത്മപ്രിയ, ശരത്കുമാര്‍, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2019 8:34 AM IST


