TRENDING:

'അവളാണ് കുഴപ്പക്കാരി'; ബലാത്സംഗക്കേസില്‍ ഇരയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കി

Last Updated:

ഇര ബാറിലിരുന്ന് മദ്യപിച്ചതായും പുലര്‍ച്ച മൂന്ന് മണി വരെ ബാറിലായിരുന്നുവെന്നും പിന്നീട് പ്രതിക്കൊപ്പം പോകാന്‍ അവര്‍ തീരുമാനിച്ചുവെന്നും കോടതി നിരീക്ഷിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബലാത്സംഗക്കേസില്‍ ഇരയെ കുറ്റപ്പെടുത്തിയ അലഹബാദ് ഹൈക്കോടതിയുടെ നടപടി വിവാദത്തിൽ. കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയായവും വിദ്യാസമ്പന്നയുമായതിനാല്‍ ഇര കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി പറഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗാണ് പ്രതി നിശ്ചല്‍ ചന്ദക്കിന് ജാമ്യം അനുവദിച്ചത്. ഇരയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് അംഗീകരിച്ചാലും സംഭവത്തില്‍ അവരും ഉത്തരവാദിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ അവരുടെ പ്രവര്‍ത്തിയുടെ ധാര്‍മികതയും പ്രധാന്യവും മനസ്സിലാക്കാന്‍ തക്ക കഴിവുള്ളയാളാണ് ഇര എന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.

2024 സെപ്റ്റംബറിലാണ് ബലാത്സംഗത്തിന് ഇരയായ സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് രണ്ട് ദിവസം മുമ്പ് ഒരു ബാറില്‍വെച്ച് പ്രതിയും താനും മദ്യപിച്ചിരുന്നതായും ശേഷം പ്രതി തന്നെ ബലാത്സംഗം ചെയ്തതായും ഇര പരാതിയില്‍ പറഞ്ഞു. ഇതിന് ശേഷം തന്നെ ഒരു ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബലാത്സംഗശ്രമം തടയാന്‍ കഴിയാത്ത വിധത്തില്‍ താന്‍ മദ്യപിച്ചിരുന്നതായും വിശ്രമിക്കാന്‍ വേണ്ടി ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് കരുതിയാണ് പ്രതിയുടെ കൂടെപോയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍, പ്രതി തന്നെ രണ്ടുതവണ ബലാത്സംഗം ചെയ്തതായും അവര്‍ വ്യക്തമാക്കി.

advertisement

എന്നാല്‍, കുറ്റകൃത്യത്തില്‍ ഇരയ്ക്കും പങ്കുള്ളതായി കോടതി പറഞ്ഞു. കാരണം, ഇര ബാറിലിരുന്ന് മദ്യപിച്ചതായും പുലര്‍ച്ച മൂന്ന് മണി വരെ ബാറിലായിരുന്നുവെന്നും പിന്നീട് പ്രതിക്കൊപ്പം പോകാന്‍ അവര്‍ തീരുമാനിച്ചുവെന്നും കോടതി നിരീക്ഷിച്ചു. "ഇരയാണ് കുഴപ്പങ്ങള്‍ ക്ഷണിച്ച് വരുത്തിയത്. അതിന് ഉത്തരവാദിയും അവളാണ്," കോടതി പറഞ്ഞു.

വൈദ്യപരിശോധനയില്‍ ഇരയുടെ കന്യാചര്‍മം വേര്‍പെട്ടതായി കണ്ടെത്തി. എന്നാല്‍, ഇത് ഒരു ലൈംഗികാതിത്രമമാണെന്ന് ഡോക്ടര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നാണ് പ്രതി വാദിച്ചത്. കൂടാതെ, പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി ജാമ്യം നല്‍കുകയുമായിരുന്നു.

advertisement

അതേസമയം, പ്രതിയുടെ ജാമ്യാപക്ഷേയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Allahabad High Court has granted bail to a man accused of rape while observing that the victim, being an adult and educated, had 'invited trouble' upon herself

മലയാളം വാർത്തകൾ/ വാർത്ത/Crime/
'അവളാണ് കുഴപ്പക്കാരി'; ബലാത്സംഗക്കേസില്‍ ഇരയെ കുറ്റപ്പെടുത്തി അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കി
Open in App
Home
Video
Impact Shorts
Web Stories