തൃക്കാക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് വേടനെതിരെയുള്ള കേസ്. എന്നാൽ, യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ പോലീസിനോട് പറഞ്ഞിരുന്നു.
മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസും വേടനെതിരെ കേസെടുത്തിരുന്നു. ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.
യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പോലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെയുള്ള പരാതികൾ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് വേടൻ്റെ വാദം. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും, കേസ് അവസാനിച്ച ശേഷം എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നും വേടൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
advertisement