ബിസിനസിൽ വലിയ നഷ്ടം സംഭവിച്ചതോടെ ബിസിനസ് പങ്കാളികളുമായി പ്രശ്നങ്ങൾ തുടങ്ങി. ഇതേ തുടർന്ന് ഏതുവിധേനയും കടക്കെണിയിൽ നിന്ന് കരകയറാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. ഏറെ നാളത്തെ ആലോചനയ്ക്കൊടുവിൽ ഭാർഗവിയുടെ വൃക്കകളിൽ ഒന്ന് വിൽക്കാനും അതുവഴി കിട്ടുന്ന പണംകൊണ്ട് കടംവീട്ടാനും ഇരുവരും ചേർന്നു തീരുമാനിച്ചു. തുടർന്ന് വൃക്ക ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞു. ഡൽഹി സക്ര വേൾഡ് ഹോസ്പിറ്റലിന്റെ പേരിൽ വന്ന പരസ്യം ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടു.
Also Read- ഭാര്യയെ വിളിച്ച് ശല്യം ചെയ്തയാൾ വീഡിയോ കോളിനിടെ നഗ്നത കാട്ടി; പൊലീസ് കേസെടുത്തു
advertisement
ചോപ്ര സിങ് എന്ന പേരിലുള്ളയാൾ വൃക്കയ്ക്ക് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. ഫോണിലൂടെ സംസാരിച്ച് കച്ചവടം ഉറപ്പിച്ചു. രണ്ട് കോടി രൂപ കൈമാറുന്നതിനുള്ള നടപടികൾക്കും മറ്റുമായി കുറച്ചുരൂപ ചെലവാകുമെന്നും ഈ തുക ഇടപാടിന് ശേഷം പൂർണമായും തിരിച്ചുതരുമെന്നും ദമ്പതികളെ ഇയാൾ പറഞ്ഞുവിശ്വിസിപ്പിച്ചു.'
Also Read- മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ജനക്കൂട്ടം മർദ്ദിച്ചു
പലകാരണങ്ങള്‍ പറഞ്ഞ് ദമ്പതികളിൽ നിന്ന് പലതവണയായി 17 ലക്ഷം രൂപയാണ് ചോപ്ര കൈവശപ്പെടുത്തിയത്. ബാങ്ക് വായ്പയെടുത്തും ബന്ധുക്കളോട് കടംവാങ്ങിയുമൊക്കെയാണ് ഈ തുക ദമ്പതികള്‍ സമാഹരിച്ചത്. 24 തവണയായാണ് പണം ചോപ്രയ്ക്ക് കൈമാറിയത്.
ഇതിനുശേഷം നേരത്തെ വാഗ്ദാനം ചെയ്തപോലെ രണ്ട് കോടി രൂപ തരണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടെങ്കിലും ഇടപാട് നടത്തണമെങ്കിൽ അഞ്ച് ലക്ഷം രൂപ കൂടി ചെലവാക്കേണ്ടതുണ്ടെന്നാണ് ഇയാൾ പറഞ്ഞത്. സംശയം തോന്നിയ ദമ്പതികള്‍ ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
