ലോൺ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന തെലങ്കാന പൊലീസ് സംഘം ഡൽഹിയിലെത്തി സംശയിക്കപ്പെടുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയായിരുന്നു.
ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം വരുന്നതും പോകുന്നതും അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് ദിവസ വേതനക്കാരനായ വ്യക്തിയുടെ അക്കൗണ്ടിൽ ഒരു കോടി രൂപയുടെ നിക്ഷേപം കണ്ടെത്തിയത്.
പൊലീസിനെ ഞെട്ടിച്ച മറ്റൊരു വസ്തുതയെന്തെന്നാൽ, സ്വന്തമായി എടിഎം കാർഡോ ബാങ്കിങ് കിറ്റോ, ഇന്റർനെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാത്തയാളുടെ അക്കൗണ്ടിലാണ് ഇത്രയും പണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ വ്യക്തിക്ക് പ്രതിമാസം 4000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ബാങ്ക് അക്കൗണ്ട് തരപ്പെടുത്തിയതെന്ന് കണ്ടെത്തി.
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,
"ദിവസവേതനക്കാരനായ വ്യക്തിയുടെ വിവരങ്ങൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുക്കും. പ്രതിമാസം നാലായിരം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാളുടെ പേരിൽ അക്കൗണ്ട് തരപ്പെടുത്തിയത്. തന്റെ പേരിൽ വരുന്ന പണത്തെ കുറിച്ചോ ഇടപാടുകളെ കുറിച്ചോ അക്കൗണ്ട് ഉടമയ്ക്ക് യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല. ബാങ്ക് അക്കൗണ്ടിനായി സമീപിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഭയം മൂലം ഈ വ്യക്തി തയ്യാറായിരുന്നില്ല. ജീവന് ഭീഷണിയുണ്ടാകുമെന്ന് വരെ അയാൾ ഭയപ്പെട്ടിരുന്നു. കൃത്യമായ പദ്ധതികളോടെ പ്രവർത്തിക്കുന്ന റാക്കറ്റാണ് ഇതിന് പിന്നിൽ. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്". ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പറയുന്നു.
You may also like:കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു; വിവാഹം കഴിഞ്ഞിട്ട് 6 മാസം മാത്രം
ദിവസവേതനക്കാരന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി കഴിഞ്ഞു. സമാനമായ നിരവധി അക്കൗണ്ടുകളെ കുറിച്ചും ഇടപാടുകളെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
ഓൺലൈൻ ഗാംബ്ലിങ് റാക്കറ്റും സമാന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
മറ്റൊരു സംഭവത്തിൽ, അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ ഷിബു കുമാർ (46) ആണ് വിജിലൻസ് പിടിയിലായിരിക്കുന്നത്. ഇയാളുടെ ഏജന്‍റായ സുദീപ് ജോസ് (39) എന്നയാളും അറസ്റ്റിലായിട്ടുണ്ട്. സ്റ്റേഷൻ കാന്‍റീൻ കരാറുകാരനാണ് സുദീപ്.
മുണ്ടക്കയം ഇളംകാട് സ്വദേശിയായ യുവാവിൽ നിന്നുമാണ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അച്ഛനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയായ യുവാവിന് അനുകൂലമായ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകിയാണ് സുദീപ് വഴി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിന്‍റെ ആദ്യ ഗഡുവായി ഒരുലക്ഷം രൂപ കഴിഞ്ഞ ദിവസം സിഐയുടെ ക്വാർട്ടേഴ്സിലെത്തി യുവാവ് കൈമാറി. സുദീപിന്‍റെ കയ്യിലാണ് പണം നൽകിയത്. ഇയാൾ പണം സിഐയ്ക്ക് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് എസ്പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുളള സംഘം അറസ്റ്റു രേഖപ്പെടുത്തിയത്.
