ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പൊലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ നേരെയാണ് ബോംബെറിഞ്ഞത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐക്കും പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍ എസ് എസ് ജില്ലാ പ്രചാരക് നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
Related News നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്
advertisement
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രവീണിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ പ്രവീണിനൊപ്പമുണ്ടായിരുന്ന രാജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Location :
First Published :
February 03, 2019 11:20 AM IST
