നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്
Last Updated:
തിരുവനന്തപുരം: സംഘർഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആർഎസ്എസ് പ്രവർത്തകനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആർഎഎസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീൺ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18-ന് ലഭിച്ചു. ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീൺ ആർ.എസ്.എസിന്‍റെ നെടുമങ്ങാട് ജില്ലാ പ്രചാരക് ആണ്. നാലു ബോംബുകളാണ് പ്രവീൺ പൊലീസിനും സ്റ്റേഷനും നേരെ എറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടരികിലാണ് ബോംബ് വീണ് പൊട്ടിയത്. ബോംബ് വീണതോടെ പൊലീസുകാർ ചിതറിയോടുന്ന ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു.
സിപിഎം-ആർഎസ്എസ് സംഘർഷം നടക്കുന്നതിനിടെയാണ് പൊലീസിനും സ്റ്റേഷനും നേരെ ബോംബേറ് ഉണ്ടായത്. അതുകൊണ്ടുതന്നെ ബോംബ് എറിഞ്ഞത് ആർഎസ്എസുകാരാണോ സിപിഎമ്മുകാരാണോയെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഹർത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബേറ് ഉണ്ടായത്. സമീപത്തുനിന്ന സിപിഎം പ്രവർത്തകർക്കുനേരെയും ബോംബേറ് ഉണ്ടായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2019 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്